രക്തദാനത്തിന് മാതൃകയായ സജീവന് ആദരവുമായി ചാമുണ്ഡിക്കുന്ന് അശ്വമേധം സാന്ത്വന കൂട്ടായ്മ.

രാജപുരം: രക്ത ദാനത്തിന് മാതൃകയായ സജീവന് ആദരവുമായി ചാമുണ്ഡിക്കുന്ന് അശ്വമേധം സാന്ത്വന .കൂട്ടായ്മ. 36 തവണയാണ് സജീവന്‍ രക്തം ദാനം ചെയ്തത്. വൃക്കരോഗികള്‍, ക്യാന്‍സര്‍ ബാധിതര്‍ ഇങ്ങനെ നിരവധി പേര്‍ക്ക് സജീവന്‍ രക്തം നല്‍കി. സ്വന്തം കയ്യില്‍ നിന്നും പണം ചെലവാക്കിയാണ് പരിയാരം, മംഗലാപുരം, ജില്ലാ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ രോഗികള്‍ക്ക് രക്തം നല്‍കുന്നത്. നാടിന് അഭിമാനമായ സജീവനെ ചാമുണ്ടിക്കുന്ന് അശ്വമേധം സാന്ത്വന കൂട്ടായ്മ ആദരിച്ചു. ബളാംതോട് കാപ്പിത്തോട്ടത്ത് താമസിക്കുന്ന സജീവന്‍ ടാപ്പിങ് തൊഴിലാളിയാണ് കെ.സി.സുരേഷ് ഉപഹാര വിതരണം നടത്തി. ടി.ആര്‍.മിഥുന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. കെ.സി.ഉദയകുമാര്‍, വി.ആര്‍.ജൈനേന്ദ്രന്‍, ബാബു അടുക്കം, ബി.സുരാജ്, എം.അനില്‍കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. കെ.സുഹാസ് സ്വാഗതവും ആര്‍.എസ്.രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply