പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കോഴി ഗ്രാമം പദ്ധതി : രണ്ടാം ഘട്ട കോഴിയും കൂടും വിതരണം പൂര്‍ത്തിയായി.

രാജപുരം: പനത്തടി കുടുംബശ്രീ സി ഡി എസ് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് സി ഇ എഫ് ലോണിലൂടെ നടപ്പിലാക്കുന്ന കോഴി ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട മുട്ടക്കോഴി വിതരണം പൂര്‍ത്തിയായി.22 ഗുണഭോക്താക്കള്‍ക്ക് സംരംഭ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ചെക്ക് വിതരണവും നടത്തി. പനത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ രണ്ടാം ഘട്ട മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ് കെ.പി.നിര്‍മ്മല അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി എച്ച്.ഇക്ബാല്‍, വാര്‍ഡ് മെമ്പര്‍മാരായ വി.വി.ഹരിദാസ് , എന്‍.വിന്‍സെന്റ്, രാധാ സുകുമാരന്‍, കെ.എസ്.പ്രീതി, സജിനിമോള്‍, മെമ്പര്‍ സെക്രട്ടറി ജോസ് അബ്രഹാം, സി ഡി എസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ മൂന്നാം ഘട്ട മുട്ടക്കോഴി വിതരണം ഡിസംബര്‍ മാസത്തോടെ നടപ്പിലാക്കും.

Leave a Reply