സിപിഎം കളളാര്‍ ലോക്കല്‍ സമ്മേളനത്തിന് മാലക്കല്ലില്‍ തുടക്കമായി.

രാജപുരം : സിപിഎം കളളാര്‍ ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി. കള്ളാര്‍ എം.ടി.തോമസ് നഗറില്‍ ( മാലക്കല്ല് മലനാട് ഹാള്‍) ജില്ലാ കമ്മിറ്റി അംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.കൃഷ്ണന്‍ ഒക്‌ളാവ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ യു.ഉണ്ണികൃഷ്ണന്‍ , പി.ദാമോദരന്‍, ഷാലു മാത്യു, പി.കെ.രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. ബിന്ദു മാധവന്‍, കെ.അര്‍ജുനനന്‍ , ബി.മുഹമ്മദ് കുഞ്ഞി എന്നിവരടങ്ങുന്ന പ്രസിഡീയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.

Leave a Reply