രാജപുരം: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് സി ഇ എഫ് ലോണിലൂടെ നടപ്പിലാക്കുന്ന കോഴി ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട മുട്ടക്കോഴി വിതരണം പൂര്‍ത്തിയായി.22ഗുണഭോക്താക്കള്‍ക്ക് സംരംഭ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സി ഇ എഫ് ചെക്ക് വിതരണവും നടത്തി. പനത്തടി ഗ്രാമപഞ്ചായത്ത് മെംബര്‍ വി വി ഹരിദാസ് രണ്ടാം ഘട്ട കോഴിയും കൂടും വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ നിര്‍മ്മല കെ.പി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഇക്ബാല്‍ സി.എച്ച്, വാര്‍ഡ് മെമ്പര്‍മാരായ എന്‍ വിന്‍സെന്റ്, രാധാ സുകുമാരന്‍, പ്രീതി കെ.എസ്, സജിനിമോള്‍, സെക്രട്ടറി ജോസ് അബ്രഹാം, സി ഡി എസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ മൂന്നാം ഘട്ട മുട്ടക്കോഴി വിതരണം ഡിസംബര്‍ മാസത്തോടെ നടപ്പിലാക്കും.