കെസിവൈഎം – എസ് എം വൈ എം റീചാര്‍ജ് 2021 പനത്തടി ഫൊറോനാതല ഉദ്ഘാടനം പടിമരുത് പള്ളിയില്‍ നടന്നു.

രാജപുരം: കെ സി വൈ എം – എസ് എം വൈ എം പനത്തടി ഫൊറോന സമിതിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റ് ശാക്തീകരണം, യൂണിറ്റുകള്‍ക്ക് ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന റി ചാര്‍ജ് 2021 പരിപാടിയുടെ ഫൊറോനാതല ഉദ്ഘാടനം പടിമരുത് പള്ളി വികാരി ഫാ.മനോജ് കരിമ്പൂഴിക്കല്‍ നിര്‍വ്വഹിച്ചു.
ഫൊറോന പ്രസിഡന്റ് ഡിമല്‍ അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി ലിജേഷ് ഫ്രാന്‍സിസ് സ്വാഗതം പറഞ്ഞു. ഫൊറോന ഡയറക്ടര്‍ ഫാ.ജോസഫ് കൊട്ടാരത്തില്‍ യുവജനങ്ങള്‍ക്കായി ക്ലാസ് എടുത്തു. അതിരൂപതാ സെക്രട്ടറി സോജോ ചക്കാലക്കല്‍ മുഖ്യാതിഥി ആയിരുന്നു. ആനിമേറ്റര്‍മാരായ സിസ്റ്റര്‍ ടെസിന്‍, പീയൂസ് പറേടം, സിസ്റ്റര്‍ ജോസിറ്റ, പടിമരുത് യൂണിറ്റ് പ്രസിഡന്റ് ജെസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു.
ഫൊറോന ഭാരവാഹികളായ സ്‌നേഹ, ആല്‍ബിന്‍, ശില്‍പി, ആന്‍ഡ്രു, ഷൈബിന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Leave a Reply