രാജപുരം: അടങ്ങാനം തട്ടുമ്മലിലെ വിറ്റല്‍ ആഗ്രോ ഇന്റര്‍സ്ടിയിലെ കൊപ്ര ഡ്രയറിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തം ഉണ്ടായത്, കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.പവിത്രന്റെ നേതൃത്വത്തില്‍ രണ്ടു വണ്ടി അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. കൊപ്രയും ഷെഡും കത്തിയത് മൂലം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. ഒരാഴ്ച മുമ്പ് ഇതേ ഡ്രയറിനി തീപിടിച്ച് മുന്നര ലക്ഷത്തോളം രൂപയുടെ കൊപ്ര കത്തി നശിച്ചിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.സതീഷ് , ഓഫീസര്‍മാരായ രാജന്‍ തൈവളപ്പില്‍ , നസീര്‍ , ഇ.ഷിജു, വി.വി ലിനിഷ് , ഇ.എ.അരുണ്‍ , അജ്മല്‍ഷ, കെ.കിരണ്‍ , ഹോംഗാര്‍ഡുമാരായ പ്രഭാകരന്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.