റോഡില്‍ നിന്ന് കളഞ്ഞു കിട്ടിയ 12500 രൂപ ഉടമസ്ഥനെ ഏല്‍പ്പിച്ചു ജീപ്പ് ഡ്രൈവര്‍ മാതൃകയായി

രാജപുരം: റോഡില്‍ നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ ഏല്‍പ്പിച്ചു ജീപ്പ് ഡ്രൈവര്‍ മാതൃകയായി. മലക്കല്ല് ടൗണിനടുത്ത് വച്ചാണ് കഴിഞ്ഞ ദിവസം രാവിലെ
അമ്പലത്തറയിലെ ജീപ്പ് ഡ്രൈവര്‍ വിനു എന്നയാള്‍ക്ക് 12500 രൂപ റോട്ടില്‍ നിന്ന് കളഞ്ഞു കിട്ടിയിട്ടിയത്. പിന്നീട് പണം രാജപുരം പോലീസില്‍ ഏല്പിക്കുകയായിരുന്നു. ഇന്ന് പോലീസ് സ്റ്റേഷനില്‍ എത്തിയ പണത്തിന്റെ ഉടമയായ ബിരിക്കുളം സ്വദേശി ഷാരോണ്‍ വരഞ്ഞൂര്‍ എന്നയാള്‍ക്ക് ജീപ്പ് ഡ്രൈവര്‍ ബിനു തന്നെ പോലീസ് അധികാരികളുടെ സാന്നിദ്ധ്യത്തില്‍ തുക കൈമാറി.

Leave a Reply