
രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.കുട്ടികളിലെ കോവിഡ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ (എച്ച് ഐ ബി ) വിതരണം പദ്ധതിയായ ‘കരുതലോടെ മുന്നോട്ട്’ പഞ്ചായത്ത്തല ഉദ്ഘാടനം കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ മാലക്കല്ലിലെ പനത്തടി ഗവണ്‍മെന്റ് ഹോമിയോപ്പതി ഡിസ്‌പെന്‍സറിയില്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ചാക്കോ, വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്,
ഡോ.ഷഫീന മുഹമ്മദ് കോയ , ജോണ്‍സി വിനോദ് എന്നിവര്‍ പ്രസംഗിച്ചു.