കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ കര നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.

രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് കൃഷി ചെയ്ത കരനെല്‍ക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ടി.വിജയചന്ദ്രന്‍ നിര്‍വഹിച്ചു, ഹെഡ്മിസ്ട്രസ് ഷെര്‍ലി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.. മദര്‍ പിടിഎ പ്രസിഡന്റ് സി.ജയശ്രീ ,സീനിയര്‍ അസിസ്റ്റന്റ് കെ.പി.ബാബു, സ്‌കൗട്ട് ഗൈഡ് അധ്യാപകരായ വി.കെ.ഭാസ്‌കരന്‍, പി.പ്രമോദിനി, പിസരോജിനി, കയ്യാല വളപ്പില്‍ കുഞ്ഞമ്പു, കെ.രവി,, രാഹുല്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൗട്ട് ഗൈഡ്കുട്ടികളുടെ രക്ഷിതാക്കളാണ് നെല്ല് കൊയ്തത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് നെല്‍കൃഷി നടത്തുന്നത്

Leave a Reply