രാജപുരം:കോടോം ബേളൂര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്. നേതൃത്വത്തിന്റെ നിരന്തരമായ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ യുഡിഎഫ് കണ്‍വീനര്‍ സാജു അയറോഡ്, കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഗോപി ഉദയപുരം, മുന്‍ പഞ്ചായത്ത് മെമ്പര്‍ ഉത്തമ ശ്ലോകന്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി സജീഷ് ഒടയഞ്ചാല്‍, യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി ജിന്‍സണ്‍ അബ്രഹാം എന്നിവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് പോകാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതൃത്വം ഗ്രൂപ്പില്‍ കളിക്ക് വഴങ്ങി അര്‍ഹതപ്പെട്ടവര്‍ക്ക് സ്ഥാനം നിഷേധിക്കുന്നതിനാലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് സാജു അയറോഡ്, ഗോപി ഉദയപുരം,സജീഷ് ഒടയഞ്ചാല്‍,ഉത്തമ ശ്ലോകന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.