രാജപുരം: ചാമക്കുഴി എകെജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം ബാല വേദിയുടെ നേതൃത്വത്തില്‍ വയലാര്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി ബി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ആതിര തൃഷ്ണന്‍അദ്ധ്യക്ഷത വഹിച്ചു.ജയചന്ദ്രന്‍ ചാമക്കുഴി അനുസ്മരണ പ്രഭാഷണം നടത്തി. ആദര്‍ശ് രാജേന്ദ്രന്‍ സ്വാഗതവും അഭിരാം നന്ദിയും പറഞ്ഞു.