രാജപുരം: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ക്വിസ്സ് മത്സരത്തില്‍ റിജിനല്‍ തലത്തില്‍
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൗട്ട് ആന്റ് ഗൈഡ് അംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെച്ച് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് അഭിമാനമായി.
മലപ്പുറം വരെയുള്ള 9 വിദ്യാഭ്യാസ ജില്ലയിലെ കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്തത്. സ്‌കൗട്ട് വിഭാഗത്തില്‍ കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂളിലെ പി.വി.ജഗന്നാഥ് ഒന്നാം സ്ഥാനം നേടി. ജഗന്നാഥ് കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ഗൈഡ് വിഭാഗത്തില്‍ കുട്ടമത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ‘എം.ദേവിക ഒന്നാംസ്ഥാനവും കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ ഡി എസ് അളകനന്ദ രണ്ടാം സ്ഥാനവും നേടി. ജില്ലയില്‍ നിന്നും മത്സരിച്ച നാല് കുട്ടികളില്‍ 3 പേരും
വിജയം നേടി 7 നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.