കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം വ്യാപാര ഭവനില്‍ നടന്നു

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം രാജപുരം വ്യാപാര ഭവനില്‍ നടന്നു. ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി.ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി മുഖ്യപ്രഭാഷണം നടത്തി. ട്രേഡ് വെല്‍ഫെയര്‍ സ്‌കീമിനെക്കുറിച്ച് സ്‌കീം കണ്‍വീനര്‍ ഉസ്മാന്‍ ക്ലാസെടുത്തു. എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച രാജപുരം യൂണിറ്റിലെ വ്യാപാരി സജി ജോസഫിന്റെ മകള്‍ ആന്‍മരിയ സജിക്ക് ചുള്ളിക്കര മേഖല സെക്രട്ടറി വേണു മാസ്റ്റര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. യൂണിറ്റില്‍ നിര്യാതനായ സി.വി.കണ്ണന്റെ കുടുംബത്തിന് ജില്ലാ ട്രേഡ് വെല്‍ഫെയര്‍ ഫാമിലി സ്‌കീം അനുവദിച്ച 3,31,000 രൂപയുടെ ചെക്ക് കുടുംബാഗംങ്ങള്‍ ഏറ്റുവാങ്ങി. കൂടാതെ ജില്ലാ കുടുംബക്ഷേമ നിധിയില്‍ നിന്നും അനുവദിച്ച 50,000 രൂപയും രാജപുരം യുണിറ്റ് വെല്‍ഫയര്‍ അനുവദിച്ച 50,000 രൂപയും നല്‍കി. പ്രസ്തുത യോഗത്തില്‍ കാസര്‍കോട് എയിംസ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.ടി ലൂക്കോസ് പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി എം.എം. സൈമണ്‍ സ്വാഗതവും ജോബി തോമസ് നന്ദിയും പറഞ്ഞു.

Leave a Reply