മലബാര്‍ മള്‍ട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാലക്കല്ല് ശാഖ കര്‍ഷകരെ ആദരിച്ചു.

രാജപുരം: മലബാര്‍ മള്‍ട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
മാലക്കല്ല് ശാഖയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനത്തില്‍ കര്‍ഷകരെ പൊന്നാടായും ഫലകവും നല്‍കി ആദരിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ദിവ്യ മനോജ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ജോസ് മാവേലില്‍, കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ഗീത, റോയല്‍ ട്രാവന്‍കൂര്‍ റീജിണല്‍ മാനേജര്‍ പ്രസാദ്,ഓടയംചാല്‍ ശാഖ മാനേജര്‍ മനോജ്,മാലക്കല്ല് ശാഖ ജീവനക്കാരി അജിത, ഒടയംചാല്‍ ശാഖ മാനേജര്‍ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കര്‍ഷകരായ എലുമ്പന്‍, ഷിനോ ഫിലിപ്പ്,ബിനോജ് മത്തായി എന്നിവരെ ആദരിച്ചു.

Leave a Reply