കോടോം ബേളൂര്‍ പഞ്ചായത്ത് കുടുംബശ്രി എഡിഎസ് സെക്രട്ടറി ഹൃദയാഘാതം മൂലം അന്തരിച്ചു.

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്ത് വാര്‍ഡ് 9 അട്ടക്കണ്ടം കുടുംബശ്രീ എഡിഎസ് സെക്രട്ടറിയും സി ഡി എസ് മെമ്പറുമായ ശ്രീജകുമാരി (40) ന്റെ അകലത്തിലുള്ള വിയോഗം അട്ടക്കണ്ടം ഗ്രാമത്തെ കണ്ണീരീലാഴ്ത്തി.സിപിഐഎം അട്ടക്കണ്ടം ബ്രാഞ്ച് അംഗവും ജനാധിപത്യം മഹിളാ അസോസിയേഷന്‍ കാലിച്ചാനടുക്കം മേഖലാ കമ്മിറ്റി അംഗവും തൊഴിലുറപ്പ് പദ്ധതി മേറ്റും ആയി പ്രവര്‍ത്തിക്കവേയാണ് ഇന്നലെ രാത്രി ശ്രീജയെ മരണം തട്ടിയെടുത്തത്.ഏതു കാര്യത്തിലും വളരെ കാര്യക്ഷമതയോടെ കൂടി ഇടപെടുകയും സദാ പ്രസന്നവദയായി നാട്ടിലെ പൊതു കാര്യങ്ങള്‍കൊക്കെ മുന്‍പന്തിയില്‍ നില്‍ക്കാറുള്ള ശ്രീജ കുമാരി വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ദുരിത പൂര്‍ണമായ ജീവിതസാഹചര്യങ്ങള്‍ക്കിടയിലും ഏല്‍പ്പിക്കുന്ന ചുമതല വളരെ നന്നായി ചെയ്തു തീര്‍ക്കാന്‍ ശ്രീജ കുമാരി ശ്രദ്ധിച്ചിരുന്നു.ഇന്നലെ വൈകുന്നേരം വരെ തൊഴിലുറപ്പ് തൊഴിലില്‍ ഏര്‍പ്പെടുകയും തൊഴിലാളികള്‍ക്ക് ഇന്നേക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി വീട്ടില്‍ പോയി രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന സമയത്താണ് ശ്രീജ കുമാരിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നത് ഉടന്‍തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കക്കറയിലെ കൃഷ്ണന്‍-കമലാക്ഷി ദമ്പതികളുടെ മകളാണ ഭര്‍ത്താവ്: പി നാരായണന്‍ അട്ടക്കണ്ടം ( ഇന്റര്‍ലോക്ക് കമ്പനി കോട്ടയം ), മക്കള്‍ : ശ്യാം (വിദ്യാര്‍ത്ഥി എം ആര്‍ എസ് വെള്ളച്ചാല്‍),
ശില്പ (ജിഎച്ച്എസ്എസ് കാലിച്ചാനടുക്കം). സഹോദരങ്ങള്‍: ശശിധരന്‍ കക്കറ (ഡ്രൈവര്‍), സന്തോഷ്.

Leave a Reply