രാജപുരം: അടോട്ട്കയ ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാര്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.ഗീത, സന്തോഷ് ചാക്കോ , പഞ്ചായത്തംഗം ശരണ്യ സുധീഷ്, എ ഇ ഒ ടി.കെ.ഗണേഷ് കുമാര്‍ , പ്രധാനധ്യാപകര്‍ കൃഷ്ണന്‍, റിട്ട. പ്രധാന അധ്യാപകന്‍ പുന്നൂസ് മാത്യു, കെ.ബി.രാഘവന്‍, ഷാജി ചാരാത്ത്, സി.ബാലകൃഷ്ണന്‍ നായര്‍ , ബി.രത്‌നാകരന്‍ നമ്പ്യാര്‍, കെ.ബാലകൃഷ്ണന്‍, കെ.വി.ഗിരിജ, ടി.രാജേഷ് കുമാര്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.