രാജപുരം: ലിംഗ സമത്വത്തിനും, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരെ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹായത്തോടെ ചാമക്കുഴി എകെജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം ‘സ്‌നേഹഗാഥ’ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. സി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ ചിറ്റാരിക്കാല്‍ ഉപജില്ല സെക്രട്ടറി എം.ബിജു. പ്രഭാഷണം നടത്തി. ടി.വി കൃഷ്ണന്‍ സ്വാഗതവും, ടി.ടി.നാരായണി നന്ദിയും പറഞ്ഞു.