
രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ നേതൃത്വത്തില്‍ 14 ന് ഉച്ചകഴിഞ്ഞ് 3 ന് ചുള്ളിക്കരയില്‍ സാഹിത്യ സംവാദം സംഘടിപ്പിക്കുന്നു. യുവ എഴുത്തുകാരന്‍ ഗണേശന്‍ അയറോട്ടിന്റെ പുതിയ രചനകളായ സ്‌നേഹപൂര്‍വം, ചിന്നൂട്ടിയുടെ ബെല്ലിച്ചന്‍ എന്നീ കഥകളെ ആസ്പദമാക്കിയാണ് സംവാദം. ഡോ.വത്സലന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്യും. എം.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. നാടക പ്രവര്‍ത്തകനും, അധ്യാപകനുമായ വിനോദ് ആലന്തട്ട വിഷയാവതരണം നടത്തും. അധ്യാപകന്‍ മെയ്‌സണ്‍ കളരിക്കല്‍ മോഡറേറ്ററാകും. ബാലചന്ദ്രന്‍ കൊട്ടോടി, ബി.കെ.സുരേഷ്, വി.കെ.ബാലകൃഷ്ണന്‍, കെ.ഗംഗാധരന്‍, വിമല അരീക്കര, വി.ഐശ്വര്യ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.