രാജപുരം: പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയും, ക്ഷാമാശ്വാസ കുടിശികയും ഉടന്‍ ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കള്ളാര്‍ -പനത്തടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അപാകതകള്‍ പരിഹരിച്ച് നടപ്പിലാക്കുക, മെഡിക്കല്‍ അലവന്‍സ് 1000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ഇ.ടി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ.മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. പ്രസന്നന്‍, ട്രഷറര്‍ എം.ജി.വേണുഗോപാല്‍, പരപ്പ മണ്ഡലം പ്രസിഡന്റ് ജി.മുരളീധരന്‍, സെക്രട്ടറി കെ.ജെ.തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം.യു.തോമസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.കുഞ്ഞമ്പു നായര്‍, വി.കെ.ബാലകൃഷ്ണന്‍, വി.പ്രഭാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. ഭാരവാഹികള്‍: പി.ജെ.മാത്യു (പ്രസിഡന്റ്), ടി.പി.പ്രസന്നന്‍ (സെക്രട്ടറി), എം.ജി.വേണുഗോപാല്‍ (ട്രഷറര്‍).