കൊട്ടോടിയില്‍ തെരുവ് നായ അക്രമത്തില്‍ മദ്രസ വിദ്യാര്‍ത്ഥിനിക്ക് പരുക്ക്

രാജപുരം: കൊട്ടോടിയില്‍ തെരുവ് നായ അക്രമം. മദ്രസയിലേക്ക് വരികയായിരുന്ന പതിനൊന്ന് വയസുകാരിക്ക് പരുക്ക്. കൊട്ടോടിയിലെ സുബൈറിന്റെ മകള്‍ നഹല ഷെറിന്‍ (11) നാണ് പരുക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കൊട്ടോടി ഗവ.ഹൈസ്‌കൂള്‍ കെട്ടിടത്തിന് സമീപത്തെ റോഡില്‍ നിന്നാണ് തെരുവ് നായ ആക്രമിച്ചത്. കാലിന് പരുക്കേറ്റ വിദ്യാര്‍ഥിയെ ജമാ അത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഉമ്മര്‍ അബ്ദുള്ള , ഇസഹാഖ് കൊട്ടോടി എന്നിവര്‍ ചേര്‍ന്ന് ആദ്യം പൂടംകല്ല് താലൂക്ക് ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. കൊട്ടോടി ടൗണിലും പരിസരത്തും കറങ്ങി നടക്കുന്ന തെരുവ് നായ്ക്കള്‍ക്കെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെടുന്നു.

Leave a Reply