കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ലോകപ്രമേഹ ദിന സന്ദേശ റാലി നടത്തി.

രാജപുരം: കോളിച്ചാല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് 18-ാം മൈല്‍ മുതല്‍ കോളിച്ചാല്‍ ടൗണ്‍ വരെ സന്ദേശ റാലി നടത്തി. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് 15 നിര്‍ദ്ധന രോഗികള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ നല്‍കി. കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് പാണത്തൂര്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ അനൂപ് ഉദയഭാനു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സി.കണ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി പ്രമേഹ രോഗ ദിന സന്ദേശം നല്‍കി. മുന്‍ പ്രസിഡണ്ട് ആര്‍. സൂര്യനാരായണ ഭട്ട്, എ.പി ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു ക്ലബ്ബ് സെക്രട്ടറി സെബാന്‍ കാരക്കുന്നേല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ജെയിന്‍. പി.വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

Leave a Reply