രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ കെ.എസ് ആര്.ടി.സി ബസ് സര്‍വ്വീസ് പുനരാംഭിക്കണമെന്നും കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നും റാണിപുരം വന സംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പനത്തടി പഞ്ചായത്തിലെ ജനവാസ മേഖലയായ പന്തിക്കാല്‍ , നീലച്ചാല്‍ പ്രദേശത്ത് സൗരോര്‍ജ വേലി നിര്‍മ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.ആര്. ബിജു, പി.കെ. സൗമ്യ മോള്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.പ്രഭാകരന്, ബി. സേസപ്പ , വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനന് , സെക്രട്ടറി ആര്.കെ.രാഹുല്‍, എം.ബാലു, എം.കെ.സുരേഷ്, ബി.സുരേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി. നിര്‍മ്മല (പ്രസിഡന്റ് ), വൈസ് പ്രസിഡന്റ് – അരുണ്‍ ജാനു (വൈസ് പ്രസിഡന്റ്), പി.കൃഷ്ണകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.