ഒടയംചാലില്‍ പുതിയ റോട്ടറി ക്ലബ് രൂപീകരിച്ചു.

രാജപുരം: മലയോരത്തിന്റെ സിരാകേന്ദ്രമായ ഒടയഞ്ചാലില്‍ പുതിയ റോട്ടറി ഡൗണ്‍ ടൗണ്‍, ക്ലബ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബേക്കല്‍ ക്ലബ്ബില്‍ ഡിസ്ട്രിക്റ്റ് ഗെവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ് ഉത്ഘാടനം ചെയ്തു. പുതിയ ക്ലബ്ബിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഉത്ഘടനവും നടന്നു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ അമ്പലത്തറ പോലീസുമായി ചേര്‍ന്ന് ഒടയഞ്ചാല്‍ ടൗണില്‍ വേഗ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തി. ഒടയഞ്ചാലിലെ മനോജിന് ചികിത്സാ സഹായവും നല്‍കി. ചടങ്ങില്‍ കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് സന്ദീപ് ജോസ് സ്വാഗതവും സെക്രട്ടറിമനോജ്കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply