രാജപുരം: പണാംകോട് പട്ടിക വർഗ മാവിലൻ സമുദായത്തിൽപ്പെട്ട കാരിച്ചിയമ്മ 85 വയസായിട്ടും തന്റെ പ്രായത്തെ വക വയ്ക്കാതെ തനതു കുലത്തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ്. അന്യം നിന്നു പോകുന്ന കുലത്തൊഴിൽ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണം എന്ന് ഉണ്ട്. പക്ഷെ പുതിയ തലമുറ ഇതിന് തയ്യാറാവാത്തത് ആശങ്കയോടെയാണ് ഈ അമ്മ നോക്കുന്നത്.
വളരെ ചെറുപ്രായത്തിൽ അച്ഛനമ്മമാരിൽ നിന്നും സ്വായത്തമാക്കിയതാണ് ഈ തൊഴിൽ. തെങ്ങോലയുടെ ഈർക്കിൾ കളഞ്ഞതിനു ശേഷം വെള്ളത്തിൽ കുതിർന്ന ഓല ഉപയോഗിച്ചിട്ടാണ്
പായ , തൊപ്പി, ചെറിയ കൊട്ട, പാച്ചക്കുരിയ എന്നിവ ഉണ്ടാക്കുന്നത്.