ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.

രാജപുരം: കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച പാചക വാതക സിലിണ്ടർ വില പിൻവലിക്കുക, മോദി സർക്കാരിൻ്റെ കർഷകദ്രോഹ ബില്ലുകൾ എടുത്തുകളയുക, കേരള സർക്കാർ ജനങ്ങളിൽ നിന്നും അധികമായി ഇടാക്കുന്ന പെട്രോൾ ഡീസൽ നികുതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണ സമരവും നടത്തി.രാജപുരം സബ് രജിസ്ട്രാർ ഓഫിസ്ന് മുന്നിൽ നടത്തിയ ധർണ സമരം ഡി സി സി ജനറൽ സെക്രട്ടറി പി വി സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എം കെ മാധവൻ നായർ അധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷണർ, കള്ളാർപഞ്ചായത്ത് പ്രസിഡൻറ് ടി കെ നാരായണൻ, മധുസുദനൻ ബാലൂർ, പി കെ ബാലചന്ദ്രൻ ,എം എം സൈമൺ, ജോണി തോലാംമ്പുഴ, യൂത്ത് കോൺഗ്രസ്കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡൻ്റ് സന്തു ടോം ജോസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply