പുഴയെ സംരക്ഷിക്കാന്‍ പാലക്കാട് നിന്നും കാസര്‍കോട് വരെ യുവാക്കളുടെ സൈക്കിള്‍ യാത്ര .

രാജപുര : പുഴയെ സംരക്ഷിക്കാന്‍ ബോധവല്‍ക്കരണവുമായി പാലക്കാട് നിന്നും യുവാക്കളുടെ സൈക്കിള്‍ യാത്ര. പാലക്കാട് ജില്ലയിലെ ആലത്തൂര് പുന്നശ്ശേരി നാട്ടില്‍ നിന്നും അഫ്‌സല്‍, സുനീഷ്, സൂരജ്, രാഹുല്‍, ആശിഷ്, അജിത്ത് എന്നിവരാണ് സൈക്കിളില്‍ കാസര്‍കോട് ജില്ലയിലെത്തിയത്. മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും പ്രകൃതി ദുരന്തത്തിന് കാരണം അനധികൃത കയ്യേറ്റമാണെന്ന സന്ദേശം പകര്‍ന്ന് നല്‍കിയാണ് യുവാക്കളുടെ യാത്ര. പുഴയെ സംരക്ഷിക്കാം ഭൂമിയെ വീണ്ടെടുക്കാം എന്ന ആഹ്വാനവുമായി 13 ദിവസം മുന്‍പാണ് യുവാക്കല്‍ പാലക്കാട് ജില്ലയില്‍ നിന്നും പുറപ്പെട്ടത്. കാസര്‍കോട് എത്തിയിട്ട് 3 ദിവസമായി. ബേക്കല്‍ കോട്ട സന്ദര്‍ശിച്ച് തിരിച്ച് തിരുവനന്തപുരം വഴി പാലക്കാട്ടേക്ക് പോകും. വീട്ടുകാരുടെ അനുവാദത്തോടെയാണ് സൈക്കിള്‍ യാത്ര നടത്തുന്നതെന്ന് ലീഡറായ അഫ്‌സല്‍ പറയുന്നു. പൂടംകല്ലില്‍ നിന്നും ചുമട്ടുതൊഴിലാളികളും വ്യാപാരികളും യുവാക്കള്‍ക്ക് ഭക്ഷണ പാനീയങ്ങള്‍ നല്‍കിയാണ് യാത്രയാക്കിയത്.

Leave a Reply