ചെറു പനത്തടിസെന്റ് മേരീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു.

രാജപുരം: ചെറു പനത്തടിസെന്റ് മേരീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു. രാജപുരം എസ് ഐ കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജോസ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ആധുനിക ലോകത്തില്‍ ശരിയായ ദിശയില്‍ വിദ്യ അഭ്യസിക്കേണ്ടതിന് ആരോഗ്യകരമായ ഒരു ക്യാമ്പസ് അന്തരീഷം ആവശ്യമാണെന്നും വിദ്യാര്‍ത്ഥികള്‍ പരസ്പരം ബഹുമാനത്തോടെ വര്‍ത്തിക്കണമെന്നും എസ് ഐ കൃഷ്ണന്‍ ഓര്‍മിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ ഡോക്ടര്‍ ജീവ ചാക്കോ മുഖ്യ പ്രഭാക്ഷണം നടത്തി. കോളേജ് ഡയറക്ടര്‍ ഫാ.ഷിബു മണ്ണഞ്ചേരില്‍ ,മുന്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ജേക്കബ് മാത്യു, ഫാ.ജോസഫ് കുറ്റിയാത്ത് , സ്റ്റാഫ് സെക്രട്ടറി അനുജിത് ശശിധരന്‍ , വിദ്യാര്‍ത്ഥി പ്രതിനിധി ജക്വിലിന്‍ എലിസബത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Leave a Reply