രാജപുരം : പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കാത്തത്തില്‍ പ്രതിഷേധിച്ചും, ഇടത് – ജിഹാദി ഭീകരവാദത്തിനെതിരെയും ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി ഒടയംചാലില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ബിജെപി ജില്ല സെല്‍ കോഓര്‍ഡിനേറ്റര്‍ എന്‍.ബാബുരാജ് ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് എന്‍.കെ.രാഹുല്‍ അധ്യക്ഷത വഹിച്ചു കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍, ബാലകൃഷ്ണന്‍ ആടോട്ടുക, വി.സി.പത്മനാഭന്‍, എ.കെ.മാധവന്‍, അശോകന്‍ ചെന്തളം, ഭാസ്‌കരന്‍ പുടങ്കല്ല് എന്നിവര്‍ പ്രസംഗിച്ചു.