രാജപുരം: ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ് സി എസ്ടി വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്കുള്ള ലാപ്‌ടോപ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എന്‍.സരിത. , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പി.ടി.എ പ്രസിഡണ്ടുമായ പി.എം. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ എം.പത്മകുമാരി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലത അരവിന്ദ് , സുപ്രിയ ശിവദാസ്, രാധാകൃഷ്ണ ഗൗഡ, വാര്‍ഡ് മെമ്പര്‍ വേണുഗോപാല്‍, എം.സി.മാധവന്‍, പ്രിന്‍സിപ്പാള്‍ എം.ഗോവിന്ദന്‍, എച്ച് എം കെ .സുരേഷ് കെ., ശംഭുദാസ് മാഷ് എന്നിവര്‍ സംസാരിച്ചു.