രാജപുരം: കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും സഹപ്രവര്‍ത്തകര്‍ക്കും ചത്രപതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കൊട്ടോടിയുടെ നേതൃത്വത്തില്‍ ശ്രദ്ധാഞ്ജലിയും പുഷ്പാര്‍ച്ചനയും നടത്തി. ചത്രപതി ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് മഞ്ഞങ്ങാനം, സെക്രട്ടറി എം.ജയശീലന്‍, കള്ളാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡംഗം എം.കൃഷ്ണകുമാര്‍ , പതിമൂന്നാം വാര്‍ഡംഗം ജോസ് പുതുശ്ശേരികാലയില്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.ഗോവിന്ദന്‍ മാസ്റ്റര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് പ്രസിഡന്റ് കെ.കുഞ്ഞമ്പു നായര്‍ , ബി.അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി.