രാജപുരം : ആര്‍ക്കേവ് ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ദ്വിദിന ചിത്രരചനാ ക്യാംപ് സമാപിച്ചു.
റാണിപുരത്തിന്റെ പ്രകൃതി രമണീയത ചിത്രകാരന്മാര്‍ കുന്നിന്‍ മുകളില്‍ കയറി ക്യാന്‍വാസിലും, പേപ്പറിലും പകര്‍ത്തി.
100 ലധികം ചിത്രങ്ങളാണ് രണ്ട് ദിവസങ്ങളിലായി റാണിപുരത്ത് വെച്ച് 50 ലധികം കലാകാരന്മാര്‍ വരച്ച് തീര്‍ത്തത്. കാഞ്ഞങ്ങാടുള്ള അസോസിയേഷന്റെ കാഞ്ഞങ്ങാട്ടെ ആര്‍ട്ട് ഗാലറിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വരയും ജീവതവും എന്ന വിഷയത്തെ ആസ്പദമാക്കി ബാലചന്ദ്രന്‍ കൊട്ടോടി ക്ലാസെടുത്തു. ക്യാമ്പ് ഫയര്‍, വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രദര്‍ശനത്തോടൊപ്പം ചിത്രങ്ങള്‍ ആവശ്യക്കാരുണ്ടെങ്കില്‍ വില്‍പന നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സമാപന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് രേഖിത നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വരദ നാരായണന്‍, പ്രോഗ്രാം ഡയറക്ടര്‍ അശ്വതി പ്രഭാകരന്‍, പിആര്‍ഒ സുകുമാരന്‍ പൂച്ചക്കാട്, ഉണ്ണി അപര്‍ണ്ണ, അശോകന്‍ ചിത്രലേഖ, ഗഫൂര്‍ ലീഫ്, രജീഷ് റോഷ് എന്നിവര്‍ സംസാരിച്ചു.