ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മുഴുവന്‍ ക്ഷീര കര്‍ഷകരുടേയും കന്നുകാലി തൊഴുത്ത് ഇന്‍ഷൂര്‍ ചെയ്തു.

രാജപുരം: ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മുഴുവന്‍ ക്ഷീര കര്‍ഷകരുടേയും കന്നുകാലി തൊഴുത്ത് 2 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജില്‍ സംഘം ഇന്‍ഷ്വര്‍ ചെയ്തു. പ്രീമിയം തുകയില്‍ മലബാര്‍ മേഖലാ യൂണിയന്‍ സബ്‌സിഡി കഴിച്ച് ബാക്കി പ്രീമിയം തുക ബളാംതോട് സംഘം കര്‍ഷകര്‍ക്ക് വേണ്ടി അടച്ചു. പ്രകൃതി ദുരന്തങ്ങള്‍ മൂലമോ, മറ്റ് വിധത്തിലോ തൊഴുത്തിന് നാശനഷ്ടങ്ങള്‍ ഉണ്ടായാല്‍ 2 ലക്ഷം രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കും

Leave a Reply