രാജപുരം: അട്ടേങ്ങാനത്ത് കാർ കുഴിയിലേക്ക് തലകീഴായ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കൊട്ടോടി കുടുംബൂരിലെ ശ്രീകുമാർ (29), ശിവജി(60), ഡ്രൈവർ മുകേഷ്36) എന്നിവർക്കാണ് പരിക്കറ്റത്. വാരിയെല്ലിന് പൊട്ടലേറ്റ ശിവജിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് നിസാര പരിക്കാണുള്ളത്. ശിവജിയുടെ മകനെ യാത്രയാക്കാൻ കണ്ണൂർ വിമാനത്താവളത്തിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് രാവിലെ 5 മണിയോടെ അട്ടേങ്ങാനം വളവിന് സമീപം കാർ കുഴിയിലക്ക് മറിഞ്ഞത്. ഇവിടെ കഴിഞ്ഞ മാസം നടന്ന അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.