രാജപുരം : മടിക്കൈ അമ്പലത്തറയില്‍ ജനുവരി 21 മുതല്‍ 23 വരെ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 9ന് വൈകിട്ട് 4ന് രാജപുരത്ത് വെച്ച് വെല്ലുവിളികള്‍ നേരിടുന്ന ഇന്ത്യന്‍ ഭരണഘടന എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സംഘടിപ്പിക്കും. മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപികരിച്ചു. ജില്ലാ കമ്മിറ്റിയംഗം എം.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യു ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ടി.വി.ജയചന്ദ്രന്‍, പി.കെ.രാമചന്ദ്രന്‍, ഷാലുമാത്യു, ജോഷി ജോര്‍ജ്ജ്, എ.കെ.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ജോഷി ജോര്‍ജ്ജ് (ചെയര്‍മാന്‍), കെജനാര്‍ദ്ദനന്‍, കെ.പി.പീറ്റര്‍ (വൈസ് ചെയര്‍മാന്‍മാര്‍), എ.കെ.രാജേന്ദ്രന്‍ (കണ്‍വീനര്‍), കെ.എ.പ്രഭാകരന്‍, ഇ.ആര്‍.രാജേഷ് (ജോ കണ്‍വീനര്‍മാര്‍).