ജില്ലയിലെ തുല്യതാ പരീക്ഷയ്ക്ക് പായം പട്ടികജാതി കോളനിയില്‍ ആഘോഷത്തോടെ തുടക്കം.

രാജപുരം: കാസര്‍കോട് ജില്ലയിലെ തുല്യതാ പരീക്ഷക്ക് മുളിയാര്‍ പഞ്ചായത്തിലെ പായം പട്ടിക ജാതി കോളനിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ചോദ്യം പേപ്പര്‍ വിതരണം ചെയ്ത് തുടക്കം കുറിച്ചു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി.പി.വി.അദ്ധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ബി.കെ.നാരായണന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ കെ.സുരേന്ദ്രന്‍,കെ.പ്രഭാകരന്‍,ഇരിയണ്ണി സ്‌കൂള്‍ എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ സജീവന്‍ മാസ്റ്റര്‍, തുല്യതാ അദ്ധ്യാപിക സുചിത്ര എന്നിവര്‍ പങ്കെടുത്തു. ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍ സ്വാഗതവും ജില്ലാ ഓഫീസ് സ്റ്റാഫ് കെ.പി.മുരളീധരന്‍ നന്ദിയും പറഞ്ഞു.

Leave a Reply