രാജപുരം: ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കള്ളാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പഞ്ചായത്ത് തലത്തില്‍ സ്‌കൂട്ടി റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഗീത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഗോപി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ചാക്കോ , ഭരണസമിതി അംഗങ്ങളായ സവിത , വനജ, ശരണ്യ, ലീലാ ഗംഗാധരന്‍ , അജിത്ത്, സെക്രട്ടറി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോഹിനി സ്വാഗതം പറഞ്ഞു സി ഡി എസ് മെമ്പര്‍ മാര്‍ എഡിഎസ് അംഗങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍, കുടുംബശ്രീ അക്കൗണ്ടന്റ് എന്നിവര്‍ പങ്കെടുത്തു.