ചികില്‍സക്കിടെ ഗര്‍ഭിണി മരിച്ചു

രാജപുരം: ചികില്‍സക്കിടെ ഗര്‍ഭിണി മരിച്ചു. പൊടവടുക്കം അരിയളത്തെ മുരളീധരന്റെ ഭാര്യ ആശ (26) ആണ് മരിച്ചത്. നാലുമാസം ഗര്‍ഭിണിയായ ആശയെ ഛര്‍ദ്ദിയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിച്ചിരുന്നു. ഇവിടത്തെ ചികിത്സക്കിടെ ആശയുടെ നില വഷളായതോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രി ഡേക്ടറുടെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ എം.എം. കുഞ്ഞിരാമന്റെയും സുകുമാരിയുടെയും മകളാണ്. നാലു വയസ് പ്രായമുള്ള കാര്‍ത്തിക്ക് ഏക മകനാണ്. സഹോദരന്‍: അരുണ്‍.

Leave a Reply