രാജപുരം : എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടനുളള തുല്യ അവകാശം ഉണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ സ്‌ക്കൂള്‍ പഠനം പൂര്‍ത്തിക്കരിക്കാന്‍ കഴിയാത്ത ഭിശേഷിയുളള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനും, വിദ്യാഭ്യാസത്തിലൂടെ അവരുടെ സമഗ്രവളര്‍ച്ച ഉറപ്പുവരുത്തുവാനും വേണ്ടി മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (മാസ്സ്) കാത്തലിക്ക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കാസര്‍ഗോഡ് ജില്ലയിലെ മാലക്കല്ല് സെന്റ് മേരീസ് യു.പി സ്‌ക്കൂളിലും കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലും വിദ്യാഭ്യാസ അവകാശ ബോധവല്‍ക്കരണ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. മാലക്കല്ല് സെന്റ് മേരീസ് യു.പി സ്‌ക്കൂളില്‍ വെച്ച് നട പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കളളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ത്രേസ്യാമ്മ കെ.പി നിര്‍വ്വഹിച്ചു. മാസ്സ് അസി. ഡയറക്ടര്‍ ഫാ.മാത്യൂസ് വലിയപുത്തന്‍പുരയില്‍ ,സെന്റ് മേരീസ് യു.പി സ്‌ക്കൂള്‍ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍. പ്രതിഭ എസ്.വി.എം, വാര്‍ഡ് മെമ്പര്‍ ശ്രീമതി മിനി രാജു,മാസ്സ് പ്രോഗ്രാം മാനേജര്‍ ശ്രീ.അബ്രാഹം യു.പി എിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൊട്ടോടിസെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ വച്ച് നട പരിപാടിയുടെ ഉദ്ഘാടനം കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ത്രേസ്യാമ്മ കെ.പി നിര്‍വ്വഹിച്ചു.മാസ്സ് അസി. ഡയറക്ടര്‍ ഫാ.മാത്യൂസ് വലിയപുത്തന്‍പുരയില്‍, കൊട്ടോടി സെന്റ് ആന്‍സ് സ്‌ക്കൂള്‍ പ്രിന്‍സിപ്പിള്‍ ഫാ. ഷാജി മുകളേല്‍, വൈസ് പ്രിന്‍സിപ്പിള്‍ ഫാ. ഷന്‍ജു കൊച്ചുപറമ്പില്‍ എിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കണ്ണൂര്‍ പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌ക്കൂള്‍, ചുളളിക്കര സെന്റ് മേരീസ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍, മാലക്കല്ല് സെന്റ് മേരീസ് യു.പി സ്‌ക്കൂള്‍, കൊട്ടോടി സെന്റ് ആന്‍സ്, കൊണോടി സെന്റ് ആന്‍സ് സ്‌ക്കൂള്‍ എിവിടങ്ങളിലെ കുട്ടികള്‍ ചേര്‍വതരിപ്പിച്ച വിവിധ കലാപരിപാടികള്‍, ചിത്രപ്രദര്‍ശനം, റാലി, മറ്റു ബോധവല്‍ക്കരണ പരിപാടികള്‍ എിവ അവതരിപ്പിച്ചു.ഭിന്നശേഷിയുളള കുട്ടികളെ തങ്ങളില്‍ ഒരാളായി അംഗീകരിക്കുകയും അവരും തങ്ങളെപ്പോലെ പ്രാഥമിക വിദ്യഭ്യാസത്തിന് അര്‍ഹരാണെുളള ബോധ്യം കുട്ടികളില്‍ ഉടലെടുക്കുകയും ചെയ്തു.