രാജപുരം: കള്ളാര്‍ വില്ലേജ് ഓഫീസിന് സമീപം റവന്യൂ വകുപ്പ് നല്‍കിയ 30 സെന്റ് സ്ഥലത്ത് നിര്‍മ്മാണം പുരോഗമിക്കുന്നു.6.48 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടുകൂടിയണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ഇന്‍ഡോര്‍ സബ് സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂമിന്റെ പണി ഇതിനോടകം കഴിഞ്ഞു. 5 മെഗാവാട്ട് ആംപിയര്‍ ശേഷിയുള്ള 2ട്രാന്‍സ്ഫോര്‍മറുകള്‍ ഘടിപ്പിച്ചു കൊണ്ടിരിക്കുന്നു .അട്ടേങ്ങാനം തട്ടുമ്മല്‍ സബ് സ്റ്റേഷനില്‍നിന്നും കള്ളാറില്‍ പുതുതായി തുടങ്ങുന്ന സബ് സ്റ്റേഷനിലേക്കുള്ള അണ്ടര്‍ഗ്രൗണ്ട് കേബിള്‍ ഇടാനുള്ള പ്രവര്‍ത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. ഇതിനായുള്ള ടെന്‍ഡര്‍ നടപടിയും പൊതുമരാമത്തു വകുപ്പ് തരേണ്ട റോഡ് കട്ടിങ്ങിനായുള്ള അനുമതിയും കിട്ടി കഴിഞ്ഞതായും രണ്ടുമാസത്തിനുള്ളില്‍ സബ്‌സ്റ്റേഷനും ആയി ബന്ധപ്പെട്ട പണികളെല്ലാം പൂര്‍ത്തിയാക്കും മെന്നും .11 കെ.വി യുടെ 5 ഫീഡറുകള്‍ സജ്ജമാകുന്നതോടെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതോടൊപ്പം, വ്യാവസായിക കണക്ഷനുകളുള്‍പ്പടെ കൂടുതല്‍ കണക്ഷന്‍ നല്‍കാനും കഴിയും മെന്ന് വൈദ്യുതി പ്രസരണ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ടി കരുണാകരന്‍ അറിയിച്ചു.നിലവില്‍ അട്ടേങ്ങാനം തട്ടുമ്മലിലുള്ള 33 കെ.വി സബ്സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി പ്രസരണം സുഗമമായി നടക്കാത്തതുമൂലം പലപ്പോഴും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് തട്ടുമ്മല്‍ മുതല്‍ ഇന്‍ഡോര്‍ സബ്സ്റ്റേഷന്‍ വരെയുള്ള 16 കിലോമീറ്റര്‍ ദൂരം ഭൂമിക്കടിയിലൂടെ വൈദ്യുതി ലൈന്‍ വലിക്കാന്‍ തീരുമാനിച്ചത്. സബ്ബ്സ്റ്റേഷനോടനുബന്ധിച്ച് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആധുനിക സൗകര്യങ്ങളൊടുകൂടി വരുന്നതോടെ വകുപ്പുമായി ബന്ധപ്പെട്ട പ്രധാന ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കു മെന്ന് ഇതിനു വേണ്ടി പ്രവര്‍ത്തിച്ച മുന്‍ എന്‍ജിനീയര്‍ ജോസ് കൊച്ചുകുന്നില്‍ പറഞ്ഞു. ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇന്‍ഡോര്‍ സബ് സ്റ്റേഷന്‍ മലയോരമേഖലയുടെ വൈദ്യുതി നിയന്ത്രണ കേന്ദ്രമായി മാറും