രാജപുരം അയ്യങ്കാവിലെ ഡോ.രൂപാ സരസ്വതിക്ക് ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ്.

രാജപുരം: മരുന്നില്ലാതെ മുദ്ര ചികിത്സ, സംഗീത ചികിത്സ എന്നിവ സമന്വയിപ്പിച്ചുള്ള ചികിത്സാ പഠനത്തിന് മാജിക്ക് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് നേടി രാജപുരം അയ്യങ്കാവിലെ ഡോ.രൂപാ സരസ്വതി. നിലവില്‍ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മെഡിക്കല്‍ ഓഫിസറായി ജോലി നോക്കുന്നു. സംഗീതം കൊണ്ടും ക്ലാസിക്കല്‍ ഡാന്‍സിന്റെ മുദ്ര പ്രാക്ടീസ് കൊണ്ടും രോഗം ഭേദമാക്കാമെന്ന പരീക്ഷണ കണ്ടെത്തലിനാണ് അവാര്‍ഡ് ലഭിച്ചത്. പുതിയ ചികിത്സാ രീതി എന്‍ഡോസള്‍ഫാന്‍ രോഗികളില്‍ ഏറെ ഫലവത്താണെന്ന് ഡോ. രൂപ സരസ്വതി മലബാര്‍ ബീറ്റ്‌സിനോട് പറഞ്ഞു..

Leave a Reply