രാജപുരം : ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ഒടയംചാല്‍ കുന്നുംവയലിലെ മനോജ് (36) ആണ് മരിച്ചത്.മസ്തിഷ്ക രോഗം ബാധിച്ച് കഴിഞ്ഞ 2 മാസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മനോജിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് മരണം. കുന്നുംവയല്‍ വടക്കേവളപ്പിലെ പരേതനായ നാരായണന്റെയും സുമതിയുടെയും മകനാണ്. സഹോദരിമാര്‍: മായ, മിനി.