രാജപുരം: പാണത്തൂര്‍ പരിയാരത്ത് തടി ലോറി മറിഞ്ഞ് മരിച്ച ലോഡിങ് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ പനത്തടി പഞ്ചായത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു.
ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ രംഗത്തു മല, കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബാലചന്ദ്രന്‍, പഞ്ചായത്തംഗം കെ.കെ.വേണുഗോപാല്‍, കെ.ജെ.ജയിംസ്, എം.സി.മാധവന്‍, ജോണി തോലംപുഴ, മൈക്കിള്‍ പൂവത്താനി, കെ.ബി.മോഹന ചന്ദ്രന്‍ , ആര്‍. സൂര്യനാരായണ ഭട്ട്, ടി.പി. പ്രസന്നന്‍, എം.ബി ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. 4 ലോഡിങ് തൊഴിലാളികളാണ് 23 ന് നടന്ന അപകടത്തില്‍ മരിച്ചത്. കരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ബാലചന്ദ്രന്‍ ആദ്യ തുകയായി 10000 രൂപ നല്‍കി.