രാജപുരം: നന്മ മരം ചാരിറ്റി വാട്‌സാപ് കൂട്ടായ്മ ചുള്ളിക്കര എടക്കടവില്‍ നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. നന്മ മരം സെക്രട്ടറി ഷെരീഫ് അയ്യങ്കാവ് താക്കോല്‍ ദാനവും നിര്‍വഹിച്ചു. ചുള്ളിക്കര ജമാഅത്ത് പ്രസിഡന്റ് മൊയ് പള്ളിക്കാടത്ത് അധ്യക്ഷത വഹിച്ചു. ചുള്ളിക്കര ജമാഅത്ത് ഖത്തീബ് ഹാഫിള് മുഹമ്മദ് ഷഫീഖ് റഹ്മാനി ഭൂമിയുടെ ആധാരം കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്തംഗങ്ങളായ കെ.ഗോപി, മാധ്യമ പ്രവര്‍ ത്തന്‍ രവീന്ദ്രന്‍ കൊട്ടോടി, എ.കെ.രാജേന്ദ്രന്‍, കെ.നാരായണന്‍, നാസര്‍ ഹാജി, കുവൈറ്റ് സാധു സംരക്ഷണ സംഘം ജോയിന്റ് സെക്രട്ടറി ഹനീഫ് പാലായി, സുപ്രിം മുഹമ്മദ്കുഞ്ഞി, കള്ളാര്‍ ജമാഅത്ത് പ്രസിഡന്റ് സുബൈര്‍ കള്ളാര്‍, കനിവ് ചാരിറ്റി പ്രസിഡന്റ് സുബൈര്‍ കരിം എന്നിവര്‍ പ്രസംഗിച്ചു.