രാജപുരം: സമഗ്ര ശിക്ഷാ കേരളം ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം പ്രാദേശിക പ്രതിഭാ കേന്ദ്രം അതിജീവന ശില്പശാല നടന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുപ്രിയ ശിവദാസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് മുഖ്യാതിഥിയായി .എസ്.എസ്.കെ കാസര്‍ഗോഡ് ഡി.പി.ഒ മധുസൂദനന്‍, റോണി ആന്റണി ഊരുമൂപ്പത്തി രാധാമണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജി ഡബ്ല്യു എച്ച് എസ് പാണത്തൂര്‍ അധ്യാപിക സിന്ധു സ്വാഗതം പറഞ്ഞു. സി.ആര്‍.സി. കോര്‍ഡിനേറ്റര്‍ സുപര്‍ണ നന്ദിയും രേഖപ്പെടുത്തി.ബി ആര്‍ സി ട്രെയിനര്‍ വിജയലക്ഷ്മി, സി. ആര്‍. സി കോര്‍ഡിനേറ്റര്‍ മാരായ നിഷ, രചന, ശാരിക എന്നിവര്‍ പരിശീലന ക്ലാസിന് നേതൃത്വം നല്‍കി. 45പേര്‍ പരിപാടിയില്‍ പങ്കെടുത്തു.