രാജപുരം: കൊട്ടോടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം 2020 21 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. യോഗത്തില്‍ സംഘം പ്രസിഡന്റ് ടി ആലാമി അധ്യക്ഷത വഹിച്ചു. സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകന്‍, ക്ഷീരകര്‍ഷക, ജെ സി ഡാനിയല്‍ എക്‌സലന്‍സി അവാര്‍ഡ് ജേതാവും സംഘം ജീവനക്കാരനുമായ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവരെ ആദരിച്ചു. സംഘം സെക്രട്ടറി റിന്‍സി ടിജോ സ്വാഗതവും ബാലചന്ദ്രന്‍ കൊട്ടോടി നന്ദിയും പറഞ്ഞു.