രാജപുരം: ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സഫലം ത്രിദിന വാര്‍ഷിക ക്യാമ്പിന് തുടക്കമായി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെന്നി കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ പി.എം.ബെന്നി, സ്‌കൗട്ട് ജില്ലാ സെക്രട്ടറി വി.വി.മനോജ് കുമാര്‍, വാര്‍ഡംഗം വനജ ഐത്തു, ഗൈഡ് ജില്ലാ ഓര്‍ഗനൈസിങ് കമ്മിഷണര്‍ ടി.ഇ.സുധാമണി, മദര്‍ പിടിഎ പ്രസിഡന്റ് ഡെയ്‌സി ബെന്നി, സ്‌കൗട്ട് എഡിഒസി ഒ.എ.ഏബ്രഹാം, സീനിയര്‍ അസിസ്റ്റന്റ് എം.കെ.ജോണ്‍, സ്‌കൗട്ട് മാസ്റ്റര്‍ സാജന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.