കള്ളാര്‍ പഞ്ചായത്തില്‍ ടിഷ്യൂ കള്‍ച്ചര്‍ വാഴ വിത്ത് വിതരണം തുടങ്ങി.

രാജപുരം: കള്ളാര്‍ പഞ്ചായത്ത് 2021 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് നല്‍കുന്ന ടിഷ്യു കള്‍ച്ചര്‍ വാഴ വിത്ത് വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു പഞ്ചായത്ത് മെമ്പര്‍ വനജ ഐത്തു , മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംകെ .മാധവന്‍ നായര്‍, കൃഷി അസിസ്റ്റന്റ് പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഒരാള്‍ക്ക് 10 വീതം ഒരു വാര്‍ഡില്‍ 2000 വാഴ വിത്ത് വീതമാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തിലാകെ 28000 വിത്തുകള്‍ നല്‍കും.

Leave a Reply