ചെറുപനത്തടി ചെക്ക്ഡാം നാട്ടുകാര്‍ ചേര്‍ന്ന് നവീകരിച്ചു.

രാജപുരം: മലയോരത്ത് വേനല്‍ ശക്തമായതോടെ ചെറുപനത്തടി ചെക്ക് ഡാം അറ്റകുറ്റപ്പണി നടത്തി പലകയിട്ട് വെള്ളം നിറച്ചു. ചെക്ക് ഡാമിന്റെ ഇരുവശത്തുമുള്ള 200 ഏക്കറില്‍ ഉള്ള കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പഞ്ചായത്തംഗം എന്‍.വിന്‍സെന്റ്, കണ്‍വീനര്‍ ഉണ്ണി മാന്ത്രക്കളം, കെ.രാമകൃഷ്ണന്‍ , ടി.മണികണ്ഠന്‍ , മാധവന്‍ മണിയറ, കെ.എന്‍.രമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചെക്ക് ഡാം നവീകരിച്ചത്. പനത്തടി, കള്ളാര്‍, കോടോംബേളൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിരവധി ചെക്ക് ഡാമുകള്‍ ഉണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ ഫണ്ട് ഇല്ലാത്തതിനാല്‍ പലതും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടാതെ കിടക്കുകയാണ്.

Leave a Reply