കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം തിരഞ്ഞെടുപ്പ് നടത്തി.

രാജപുരം: കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ 2022-27 വര്‍ഷ കാലയളവിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പില്‍ കെ.ഗിരീഷ് കുമാര്‍, വി.കെ.ബാലകൃഷ്ണന്‍, എം.കെ.മാധവന്‍ നായര്‍, കെ.രാമചന്ദ്രന്‍, എം.ശശിധരന്‍, സണ്ണി ജോസഫ്, സന്തോഷ് മാത്യു, സുരേഷ് ഫിലിപ്പ്, വി.സൈമണ്‍, ജൂലി ജോസഫ്, കെ.രത്‌നാവതി, കെ.പി.ലക്ഷ്മി, ടി.പി.പ്രസന്നന്‍, എന്നിവരടങ്ങുന്ന 13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വെള്ളരിക്കുണ്ട് സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ.എന്‍.സന്തോഷ് അധ്യക്ഷത വഹിച്ചു. എം.കെ .മാധവന്‍ നായര്‍ പ്രസിഡണ്ടായും സുരേഷ് ഫിലിപ്പ് വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply