മുന്നാട് പീപ്പിള്‍സ് കോളേജ് സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ സപ്തദിന സഹവാസ ക്യാമ്പ് റാണിപുരത്ത് തുടങ്ങി.

രാജപുരം: മുന്നാട് പീപ്പിള്‍സ് കോളേജ് സാമൂഹിക പ്രവര്‍ത്തന വിഭാഗം സപ്തദിന സഹവാസ ക്യാമ്പ് ‘അനോഖ’ റാണിപുരം സെന്റ് മേരീസ് ദേവാലയം ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച തുടങ്ങി.വികാരി ഫാ.ജോയി ഊന്നുക്കല്ലേ ത ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഡോ.സി.കെ.ലൂക്കോസ് അധ്യക്ഷനായി.കാസര്‍കോട് കോഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് എം.അനന്തന്‍, സെക്രട്ടറി ഇ.കെ.രാജേഷ്, സി.സുരേഷ്, കെ.എസ്.രശ്മി, പി.അഭിജിത്ത്, വി.എസ്.സുധിന എന്നിവര്‍ സംസാരിച്ചു.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളുടെ പ്രയാസം, റാണിപുരം വിനോദ സഞ്ചാര വളര്‍ച്ചാ സാധ്യത, ട്രാന്‍സ്‌ജെന്‍ഡറും ലിംഗസമത്വവും തുടങ്ങിയവയില്‍ പഠനം നടത്തും. 16ന് സമാപിക്കും.
4

Leave a Reply